ഉള്ളൂർ സ്മാരക ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതി മാധ്യമങ്ങളിൽ
മഹാകവി ഉള്ളൂർ സ്മാരക ലൈബ്രറി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഗ്രന്ഥപ്പുരയുമായി ചേർന്ന് അപൂർവ്വ ഗ്രന്ഥങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെക്കുറിച്ചുള്ള വിവിധ മാദ്ധ്യമവാർത്തകൾ.
[Malayala Manorama] ധാരണാപത്രം കൈമാറൽ നാളെ
മലയാള മനോരമ ദിനപ്പത്രം — 07-09-2026 — തിരുവനന്തപുരം എഡീഷൻ

തിരുവനന്തപുരം: മഹാകവി ഉള്ളൂർ മെമോറിയൽ ലൈബ്രറി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ലൈബ്രറി, ഗ്രന്ഥപ്പുരയുമായി ചേർന്ന് ഡിജിറ്റൈസേഷൻ ചെയ്യുന്നതിൻ്റെ ഭാഗമായി ധാരണാപത്രം കൈമാറലും പദ്ധതിയുടെ ഉദ്ഘാടനവും നാളെ (ചൊവ്വ) രാവിലെ 10ന് മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിക്കും. ഉള്ളൂർ സ്മാരകം പ്രസിഡൻ്റ് പി.കെ വേണുഗോപാൽ അധ്യക്ഷനാകും.
[Times of India] "Ulloor Memorial Library to digitise rare books, seek revival"
By V Ayyappan — Sep 08, 2026


The Mahakavi Ulloor Memorial Library and Research Institute, long a quiet archive housing 15,000 books — including works from poet Ulloor S. Parameswara Iyer's personal collection — is set for revival. The Kerala state government has allocated ₹25 lakh, and the institute is partnering with Granthappura and C-DIT to digitise its most valuable and fragile holdings, including titles published by the 1867 Travancore Text Book Committee. The library also plans to renovate its building and seek renewed recognition from the University of Kerala as a research centre.
വർഷങ്ങളായി അവഗണിക്കപ്പെട്ടിരുന്ന മഹാകവി ഉള്ളൂർ സ്മാരക ലൈബ്രറി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ 15,000-ത്തോളം അപൂർവ്വ ഗ്രന്ഥങ്ങൾ ഗ്രന്ഥപ്പുരയും സി-ഡിറ്റും ചേർന്ന് ഡിജിറ്റൈസ് ചെയ്യും. കവി ഉള്ളൂർ എസ്. പരമേശ്വര അയ്യരുടെ സ്വകാര്യശേഖരമുൾപ്പെടെയുള്ള ഈ ഗ്രന്ഥശേഖരത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കെട്ടിടം പുതുക്കിപ്പണിയാനും കേരള സർവകലാശാലയുടെ റിസർച്ച് സെൻ്റർ പദവി വീണ്ടെടുക്കാനും സ്ഥാപനം ലക്ഷ്യമിടുന്നു.
[Jaihind News] ഗ്രന്ഥപ്പുര — ഉള്ളൂർ സ്മാരകം ഡിജിറ്റൈസേഷൻ പദ്ധതി വാർത്ത
YouTube — 10-09-2026 — തിരുവനന്തപുരം
കാലം മായ്ച്ചുകളയുന്നതിനു മുൻപ് മലയാളത്തിൻ്റെ അക്ഷരസമ്പത്ത് ഡിജിറ്റൽ രൂപത്തിൽ ചേർത്തുപിടിക്കുകയാണ് ലക്ഷ്യം. മഹാകവി ഉള്ളൂർ സ്മാരക റിസർച്ച് ലൈബ്രറിയും ഗ്രന്ഥപ്പുര കേരള ഡിജിറ്റൽ ആർക്കൈവ്സും ചേർന്നാണ് പദ്ധതിക്ക് തുടക്കമിട്ടത്. കേവലം പഴയ പുസ്തകങ്ങൾ സ്കാൻ ചെയ്ത് സൂക്ഷിക്കുന്നതിനപ്പുറം മലയാളത്തിൻ്റെ സാംസ്കാരിക പൈതൃകത്തെ കാലാതീതമായി സംരക്ഷിക്കുന്ന ശ്രമമാണിതെന്ന് സിനിമ, സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.
[Chandrika] സാഹിത്യ സാംസ്കാരിക മൂല്യമുള്ള പുരാരേഖകൾ സംരക്ഷിക്കും: മന്ത്രി
ചന്ദ്രിക ദിനപ്പത്രം — തിരുവനന്തപുരം എഡിഷൻ — 09-09-2026 — പേജ് 7
തിരുവനന്തപുരം: കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതും, നാമാവശേഷമാകാൻ സാധ്യതയുള്ളതുമായ വിലപ്പെട്ട ഗ്രന്ഥങ്ങളും പഴയ ആനുകാലികങ്ങളും ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാൻ സർക്കാർ സഹായിക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. മഹാകവി ഉള്ളൂരിൻ്റെ സ്വകാര്യ ശേഖരത്തിൽ ഉണ്ടായിരുന്നതും ഉള്ളൂർ സ്മാരക ലൈബ്രറി സംരക്ഷിക്കുന്നതുമായ അമൂല്യ ഗ്രന്ഥങ്ങളും പഴയകാലത്തെ ആനുകാലികങ്ങളും ഗ്രന്ഥപ്പുരയുമായി ചേർന്ന് ഡിജിറ്റൈസ് ചെയ്യുന്ന പ്രവർത്തികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉള്ളൂർ സ്മാരകവും ഗ്രന്ഥപ്പുരയും തമ്മിലുള്ള ധാരണാപത്രവും ചടങ്ങിൽ കൈമാറി. ഉള്ളൂർ സ്മാരകം അധ്യക്ഷൻ പി.കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ജി. വിജയരാഘവൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥപ്പുര ഡയറക്ടർ ഷിജു അലക്സ്, ഡോ. എം.ആർ. തമ്പാൻ, എൻ. രാജ്കുമാർ, ജി. ജയലാൽ എന്നിവർ സംസാരിച്ചു.

[Mathrubhumi] ഉള്ളൂരിൻ്റെ ശേഖരത്തിലുണ്ടായിരുന്ന പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നു
മാതൃഭൂമി — www.mathrubhumi.com — 09-09-2026 (ബുധനാഴ്ച)
തിരുവനന്തപുരം: മഹാകവി ഉള്ളൂരിൻ്റെ ശേഖരത്തിലുണ്ടായിരുന്ന ഗ്രന്ഥങ്ങളും പഴയ ആനുകാലികങ്ങളും ഡിജിറ്റൈസ് ചെയ്യുന്നു. ഉള്ളൂർ സ്മാരക ലൈബ്രറിയും ഗ്രന്ഥപ്പുരയും ചേർന്നാണ് ഡിജിറ്റൈസ് ചെയ്യുന്ന പ്രവർത്തനങ്ങൾ നടത്തുന്നത്. മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം നിർവഹിച്ചു. സാഹിത്യ, സാംസ്കാരിക മൂല്യമുള്ള പുരാതനമായ രേഖകളും ഗ്രന്ഥങ്ങളും സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉള്ളൂർ സ്മാരകവും ഗ്രന്ഥപ്പുരയും തമ്മിലുള്ള ധാരണാപത്രവും ചടങ്ങിൽ കൈമാറി. ഉള്ളൂർ സ്മാരകം അധ്യക്ഷൻ പി.കെ. വേണുഗോപാൽ അധ്യക്ഷനായി. സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ജി. വിജയരാഘവൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥപ്പുര ഡയറക്ടർ ഷിജു അലക്സ്, എം.ആർ. തമ്പാൻ, എൻ. രാജ്കുമാർ, ജി. ജയലാൽ എന്നിവർ സംസാരിച്ചു.

[Malayala Manorama] ഉള്ളൂരിൻ്റെ സൃഷ്ടികൾ ഡിജിറ്റലാകുന്നു
മലയാള മനോരമ ദിനപ്പത്രം — തിരുവനന്തപുരം
തിരുവനന്തപുരം: മഹാകവി ഉള്ളൂരിൻ്റെ സ്വകാര്യ ശേഖരത്തിൽ ഉണ്ടായിരുന്നതും, ഉള്ളൂർ സ്മാരക ലൈബ്രറി സംരക്ഷിക്കുന്നതുമായ അമൂല്യ ഗ്രന്ഥങ്ങളും പഴയകാലത്തെ ആനുകാലികങ്ങളും ഗ്രന്ഥപ്പുരയുമായി ചേർന്ന് ഡിജിറ്റൈസ് ചെയ്യുന്ന പ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിച്ചു. ഉള്ളൂർ സ്മാരകം അധ്യക്ഷൻ പി.കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ജി. വിജയരാഘവൻ, ഗ്രന്ഥപ്പുര ഡയറക്ടർ ഷിജു അലക്സ്, എം.ആർ. തമ്പാൻ, എൻ. രാജ്കുമാർ, ജി. ജയലാൽ എന്നിവർ പ്രസംഗിച്ചു.
