Blog
-
പി. ഗോവിന്ദപിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നു
മാർക്സിസ്റ്റ് സൈദ്ധാന്തികൻ, ചിന്തകൻ, ഗ്രന്ഥകാരൻ,പത്രാധിപർ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനായ പി.ജി. എന്ന പി.ഗോവിന്ദപിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി 2024 ഓഗസ്റ്റ് 25നു ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ്റെ തിരുവനന്തപുരം സെൻ്റർ തുടങ്ങുന്ന പരിപാടിയിൽ പ്രഖ്യാപിച്ചു. ഡിജിറ്റൈസേഷൻ പദ്ധതി തുടങ്ങുന്നതിൻ്റെ പ്രതീകമായി അദ്ദേഹത്തിൻ്റെ വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക ചരിത്രം എന്ന പുസ്തകം പി.ജി. യുടെ കുടുംബാംഗങ്ങളായ എം.ജി. രാധാകൃഷ്ണൻ, ആർ. പാർവ്വതീദേവി, മന്ത്രി കൂടിയായ വി ശിവൻ കുട്ടി എന്നിവർ ചേർന്ന് ഫൗണ്ടേഷൻ പ്രതിനിധികളായ…
-
തിരുവനന്തപുരത്ത് ഡിജിറ്റൈസേഷൻ സെൻ്റർ തുറന്നു
ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ്റെ (https://indicarchive.org/) രണ്ടാമത്തെ ഡിജിറ്റൈസേഷൻ സെൻ്റർ തിരുവനന്തപുരത്ത് തുറന്നു. തിരുവനന്തപുരത്ത് സുഭാഷ് നഗറിലുള്ള പി. ഗോവിന്ദപ്പിള്ള റഫറൻസ് ലൈബ്രറിയോട് അനുബന്ധിച്ചാണ് ഫൗണ്ടേഷൻ്റെ തിരുവനന്തപുരം സെൻ്റർ പ്രവർത്തിക്കുന്നത്. 2024 ഓഗസ്റ്റ് 25 ഞായറാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് സുഭാഷ് നഗറിലുള്ള പി. ഗോവിന്ദപ്പിള്ള റഫറൻസ് ലൈബ്രറിയുടെ അങ്കണത്തിലായിരുന്നു ഉൽഘാടനച്ചടങ്ങ്. കേരളസംസ്ഥാന വിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി ശ്രീ. വി. ശിവൻകുട്ടിയാണ് തിരുവനന്തപുരം സെൻ്റർ ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി ശ്രീ. ശിവൻകുട്ടി തിരുവനന്തപുരം സെൻ്റർ ഉദ്ഘാടനം…