ഗ്രന്ഥപ്പുര 10,000 രേഖകൾ പിന്നിട്ടത് മാദ്ധ്യമങ്ങളിൽ
ഗ്രന്ഥപ്പുര 10,000 രേഖകൾ ഡിജിറ്റൈസ് ചെയ്ത നാഴികക്കല്ല് മലയാള മനോരമയും മാതൃഭൂമിയും റിപ്പോർട്ട് ചെയ്തു.
[Malayala Manorama] 10,000 കേരളരേഖകളുമായി ഗ്രന്ഥപ്പുര
07- സെപ്റ്റംബർ 2026 പേജ് 2

പൊതുജനത്തിനും ഗവേഷകർക്കും സ്വതന്ത്രമായി ഉപയോഗിക്കാവുന്ന 10,000 പൈതൃക രേഖകളുടെ ഡിജിറ്റൽ ആർക്കൈവുമായി ഗ്രന്ഥപ്പുര. കേരളത്തിന്റെ ചരിത്രരേഖകൾ ഡിജിറ്റൽ രൂപത്തിൽ സംരക്ഷിച്ചു ലഭ്യമാക്കുന്ന പദ്ധതി 19 ഭാഷകളിലുള്ള പതിനായിരത്തിലധികം രേഖകൾ 11 ലക്ഷത്തിലധികം താളുകളിലായി ഇതിനകം ഡിജിറ്റൈസ്ചെയ്തിട്ടുണ്ട്.
[Mathrubhumi NewsPaper] ഗ്രന്ഥപ്പുര: 10,000 രേഖകളിലായി 11 ലക്ഷത്തിലധികം പേജുകൾ ഡിജിറ്റൈസേഷൻ പൂർത്തിയാക്കി
മാതൃഭൂമി ദിനപ്പത്രം — 2026 സെപ്റ്റംബർ 08, ചൊവ്വാഴ്ച — www.mathrubhumi.com Page 2, NRE എഡീഷൻ

കേരളവുമായി ബന്ധപ്പെട്ട പൈതൃകരേഖകളും പ്രാചീനപുസ്തകങ്ങളും മറ്റും ഡിജിറ്റൈസ് ചെയ്ത് സംരക്ഷിച്ച പൊതുവിവരശേഖരമായി നൽകുന്ന ഗ്രന്ഥപ്പുര പദ്ധതി 10,000 രേഖകളുടെ ഡിജിറ്റൈസേഷൻ പൂർത്തിയാക്കി. ബെംഗളൂരു ധർമ്മാരാം കോളജ്, മദ്രാസ് സർവകലാശാലാ ലൈബ്രറി, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ്, കോട്ടയം പബ്ലിക് ലൈബ്രറി, എറണാകുളത്തെ സത്യദീപം പബ്ലിക്കേഷൻസ് എന്നിവയുൾപ്പെടെ വിവിധ സ്ഥാപനങ്ങൾ ഗ്രന്ഥപ്പുരയ്ക്ക് സഹകരണം നൽകുന്നു.