Skip to content
Recruitment 2 min read

Communications & Storytelling Lead

Communications & Storytelling Lead

Recruitment:

Title: Communications & Storytelling Lead
Location:
Kochi (Preferred)
Employment Type: Full-time
Travel: Travel across South India will be required

About Us

Indic Digital Archive Foundation (IDAF) is a non-profit organization dedicated to preserving and providing open access to India's documentary heritage through technology, community participation, and innovation. Learn more about us: https://indicarchive.org

Our initiatives include Granthappura, Kerala's community-driven digital archive; Olam, one of the largest online dictionaries for Malayalam; Samam, a multilingual dictionary connecting South Indian languages; and Alar, our Kannada online dictionary.

Our work creates remarkable stories—forgotten books being rediscovered, rare manuscripts being preserved, libraries being revived, and communities coming together to preserve India's documentary heritage. We are looking for someone who can help tell these stories to the world.

About the Role

This is a field-oriented communications role for someone who enjoys meeting people, visiting libraries and partner institutions, engaging with the media, and sharing meaningful stories.

You will work with our founders, employees, volunteers, researchers, librarians, and partners to document our work, manage media relations, and strengthen IDAF's public voice.

Key Responsibilities

What We're Looking For

We value curiosity, initiative, and a passion for meaningful work more than titles or years of experience.

How to Apply

Please send the following to [email protected]:

Applications will be reviewed on a rolling basis. We encourage interested candidates to apply as early as possible.

കമ്മ്യൂണിക്കേഷൻസ് & സ്റ്റോറിടെല്ലിംഗ് ലീഡ്

ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ്റെ (IDAF) പ്രവർത്തനങ്ങൾ വിപുലമാകുന്നതിനൊപ്പം, അവയിൽ നിന്ന് രൂപംകൊള്ളുന്ന ശ്രദ്ധേയമായ കഥകളും വർദ്ധിച്ചുവരികയാണ്. വിസ്മൃതിയിലായ പുസ്തകങ്ങൾ വീണ്ടും വെളിച്ചം കാണുന്നതും, അപൂർവ രേഖകൾ സംരക്ഷിക്കപ്പെടുന്നതും, ഗ്രന്ഥശാലകൾക്ക് പുതിയ ജീവൻ ലഭിക്കുന്നതും, സന്നദ്ധപ്രവർത്തകരുടെയും ഗവേഷകരുടെയും കൂട്ടായ പരിശ്രമങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തിക്കേണ്ട സമയമാണിത്.

ഇതിനായി കമ്മ്യൂണിക്കേഷൻസ് & സ്റ്റോറിടെല്ലിംഗ് ലീഡ് എന്ന പുതിയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

ഇത് ഒരു സാധാരണ സോഷ്യൽ മീഡിയ ജോലിയല്ല. മാദ്ധ്യമങ്ങളുമായി ഇടപഴകാനും, ഗ്രന്ഥശാലകളും പങ്കാളി സ്ഥാപനങ്ങളും സന്ദർശിക്കാനും, ആളുകളുമായി സംസാരിക്കാനും, ശ്രദ്ധേയമായ കഥകൾ കണ്ടെത്തി അവ ലേഖനങ്ങളായും വാർത്താക്കുറിപ്പുകളായും സോഷ്യൽ മീഡിയ ഉള്ളടക്കമായും അവതരിപ്പിക്കാനും താൽപര്യമുള്ളവർക്കുള്ള അവസരമാണിത്.

മലയാളത്തിലും ഇംഗ്ലീഷിലും മികച്ച എഴുത്തും ആശയവിനിമയശേഷിയും, മാദ്ധ്യമപ്രവർത്തനം, കമ്മ്യൂണിക്കേഷൻസ്, പബ്ലിക് റിലേഷൻസ്, അല്ലെങ്കിൽ കണ്ടൻ്റ് റൈറ്റിംഗ് മേഖലകളിലെ പരിചയവും അഭികാമ്യമാണ്. കൊച്ചിയിലെ ഞങ്ങളുടെ സെൻ്ററിൽ നിന്നാണ് പ്രവർത്തിക്കേണ്ടി വരിക. എന്നാൽ ജോലിയുടെ ഭാഗമായി ദക്ഷിണേന്ത്യയിലുടനീളം യാത്ര ചെയ്യേണ്ടിവരും.

ബയോഡാറ്റ, ഒരു ഹ്രസ്വ കവർ ലെറ്റർ, കൂടാതെ നിങ്ങളുടെ രണ്ടോ മൂന്നോ എഴുത്ത് മാതൃകകൾ [email protected] എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

കൂടുതൽ വിവരങ്ങൾക്ക്: https://indicarchive.org