Blog

  • കൊല്ലം പെരിനാട് സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നു

    നമ്മുടെ സ്വന്തം ദേശത്ത് ഒരു ഡിജിറ്റൈസേഷൻ പദ്ധതിക്ക് നേതൃത്വം കൊടുക്കാൻ അവസരം കിട്ടുക എന്നത് പ്രത്യേക സന്തോഷവും അഭിമാനവും ഉള്ള കാര്യമാണ്. അത്തരം ഒരു ഡിജിറ്റൈസേഷൻ പദ്ധതിക്ക് ഗ്രന്ഥപ്പുരയുടെ സന്നദ്ധപ്രവർത്തകനായ കണ്ണൻ ഷണ്മുഖം മാഷിൻ്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. കൊല്ലം പട്ടണത്തിനടുത്ത് പെരിനാട് എന്ന സ്ഥലത്തുള്ള സി.കെ.പി. വിലാസം ഗ്രന്ഥശാലയിൽ ഡിജിറ്റൈസേഷനു യോഗ്യമായ പുരാശേഖരം കണ്ണൻ ഷണ്മുഖം മാഷ് കുറച്ച് നാൾ മുൻപ് കണ്ടെടുക്കയും അത് എന്നെ അറിയിക്കയും ചെയ്തിരുന്നു. ഈയടുത്ത് തിരുവനന്തപുരത്ത് നമ്മൾ ഡിജിറ്റൈസേഷൻ സെൻ്റർ…

  • പി. ഗോവിന്ദപിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നു

    മാർക്സിസ്റ്റ്‌ സൈദ്ധാന്തികൻ, ചിന്തകൻ, ഗ്രന്ഥകാരൻ,പത്രാധിപർ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനായ പി.ജി. എന്ന പി.ഗോവിന്ദപിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി 2024 ഓഗസ്റ്റ് 25നു ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ്റെ തിരുവനന്തപുരം സെൻ്റർ തുടങ്ങുന്ന പരിപാടിയിൽ പ്രഖ്യാപിച്ചു. ഡിജിറ്റൈസേഷൻ പദ്ധതി തുടങ്ങുന്നതിൻ്റെ പ്രതീകമായി അദ്ദേഹത്തിൻ്റെ വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക ചരിത്രം എന്ന പുസ്തകം പി.ജി. യുടെ കുടുംബാംഗങ്ങളായ എം.ജി. രാധാകൃഷ്ണൻ, ആർ. പാർവ്വതീദേവി, മന്ത്രി കൂടിയായ വി ശിവൻ കുട്ടി എന്നിവർ ചേർന്ന് ഫൗണ്ടേഷൻ പ്രതിനിധികളായ…