Category: IDAF General

  • ഗ്രന്ഥപ്പുരയിലെ രേഖകളുടെ എണ്ണം 5,000 പിന്നിട്ടു

    2025 മെയ് 12, ഗ്രന്ഥപ്പുരയെ സംബന്ധിച്ച് ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ട ദിവസമാണ്. ഒരു എളിയ സംരംഭത്തിൽ നിന്നു വളർന്ന് കേരളത്തിൻ്റെ സാംസ്കാരികവും സാഹിത്യപരവുമായ പൈതൃകത്തിന്റെ ഏറ്റവും സമ്പന്നമായ ഡിജിറ്റൽ ശേഖരണശാലകളിൽ ഒന്നായി മാറിയ ഗ്രന്ഥപ്പുരയിലെ രേഖകളുടെ എണ്ണം 2025 മെയ് 12നു 5,000 രേഖകൾ എന്ന നാഴികക്കല്ലു പിന്നിട്ടതു സന്തോഷത്തോടെ അറിയിക്കുന്നു. അച്ചടി പുസ്തകങ്ങൾ, കൈയെഴുത്തുപ്രതികൾ, അപൂർവ പുസ്തകങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, ഓഡിയോ, വീഡിയോ, ചിത്രങ്ങൾ തുടങ്ങിയവയൊക്കെ ഉൾപ്പെടുന്ന ഈ 5000ത്തിൽ പരം രേഖകളുടെ ഡിജിറ്റൽ…

  • C-DIT-ഉം ഇൻഡിക്ക് ഡിജിറ്റൽ ആക്കൈവ് ഫൗണ്ടേഷനും ധാരണാപത്രത്തിൽ ഒപ്പിട്ടു

    കേരളരേഖകളുടെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ ശ്രദ്ധിക്കുന്ന ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷനും കേരളസർക്കാർ സംരംഭമായ C-DITഉം (Centre for Development of Imaging Technology) തമ്മിൽ കേരളരേഖകളുമായി ബന്ധപ്പെട്ടുള്ള ഡിജിറ്റൈസേഷനുമായി സഹകരിക്കുന്നതിനു ധാരണാപത്രം ഒപ്പിട്ടു. ഇതനുസരിച്ച്, ആദ്യഘട്ടത്തിൽ മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറിയിലെ കേരളരേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയിൽ ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷനും C-DITഉം സഹകരിച്ച് പ്രവർത്തിക്കും. മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറിയിലെ പദ്ധതിയെ പറ്റിയുള്ള വിശദാംശങ്ങൾക്കു ഈ പോസ്റ്റ് കാണുക. C-DIT ഡയറക്ടർ ജയരാജ് ജി., രജിസ്ട്രാർ ജയദേവ്…