Blog

  • കോട്ടയം പബ്ലിക്ക് ലൈബ്രറിയിലെ കേരളരേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി

    ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ്റെ കേരളരേഖകൾ ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കുന്ന പദ്ധതിയായ ഗ്രന്ഥപ്പുര സംരംഭം, കോട്ടയം പബ്ലിക്ക് ലൈബ്രറിയിലെ കേരള രേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്കു തുടക്കം കുറിച്ചു. ഇന്നു് (2025 ജൂൺ 19) കോട്ടയം പബ്ലിക്ക് ലൈബ്രറിയിൽ വെച്ചു പദ്ധതിക്കു തുടക്കം കുറിക്കുന്നതിൻ്റെ ഭാഗമായി ധാരണാപത്രത്തിൽ കോട്ടയം പബ്ലിക്ക് ലൈബ്രറി പ്രസിഡൻ്റ് എബ്രഹാം ഇട്ടിച്ചെറിയ, ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ ഡയറക്ടർ ഷിജു അലക്സ് എന്നിവർ ഒപ്പു വെച്ചു. ധാരണാപത്രത്തിൽ ഒപ്പുവെക്കുന്ന ചടങ്ങിൽ കോട്ടയം പബ്ലിക്ക്…

  • ഗ്രന്ഥപ്പുരയിലെ രേഖകളുടെ എണ്ണം 5,000 പിന്നിട്ടു

    2025 മെയ് 12, ഗ്രന്ഥപ്പുരയെ സംബന്ധിച്ച് ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ട ദിവസമാണ്. ഒരു എളിയ സംരംഭത്തിൽ നിന്നു വളർന്ന് കേരളത്തിൻ്റെ സാംസ്കാരികവും സാഹിത്യപരവുമായ പൈതൃകത്തിന്റെ ഏറ്റവും സമ്പന്നമായ ഡിജിറ്റൽ ശേഖരണശാലകളിൽ ഒന്നായി മാറിയ ഗ്രന്ഥപ്പുരയിലെ രേഖകളുടെ എണ്ണം 2025 മെയ് 12നു 5,000 രേഖകൾ എന്ന നാഴികക്കല്ലു പിന്നിട്ടതു സന്തോഷത്തോടെ അറിയിക്കുന്നു. അച്ചടി പുസ്തകങ്ങൾ, കൈയെഴുത്തുപ്രതികൾ, അപൂർവ പുസ്തകങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, ഓഡിയോ, വീഡിയോ, ചിത്രങ്ങൾ തുടങ്ങിയവയൊക്കെ ഉൾപ്പെടുന്ന ഈ 5000ത്തിൽ പരം രേഖകളുടെ ഡിജിറ്റൽ…