Blog

  • ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ രണ്ടു വർഷം പൂർത്തിയാക്കി

    ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ്റെയും കേരളരേഖകളുടെ ഡിജിറ്റൽ ശേഖരം സൂക്ഷിക്കുന്ന ഗ്രന്ഥപ്പുര വെബ് പോർട്ടലിൻ്റെയും ഉൽഘാടനം കഴിഞ്ഞിട്ട് ഇന്ന് രണ്ടു വർഷം പൂർത്തിയായി. 2022 ഒക്ടോബർ 30 ഞായറാഴ്ച ഉച്ചക്ക് 2.30 ന് ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ ജൂനിയർ കോളേജ് സെമിനാർ ഹാളിൽ വെച്ചായിരുന്നു ഉൽഘാടന ചടങ്ങ്. ഉൽഘാടനത്തെ പറ്റിയുള്ള വിശദാംശങ്ങൾ ആ സമയത്ത് എഴുതിയ ഈ ബ്ലോഗ് പോസ്റ്റിൽ ഉണ്ട്. ഒന്നാം വാർഷികമായപ്പോൾ ഏതാണ്ട് 900ത്തോളം രേഖകൾ ആണ് ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടു വന്നത്. അതിനു…

  • കൊല്ലം പെരിനാട് സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നു

    നമ്മുടെ സ്വന്തം ദേശത്ത് ഒരു ഡിജിറ്റൈസേഷൻ പദ്ധതിക്ക് നേതൃത്വം കൊടുക്കാൻ അവസരം കിട്ടുക എന്നത് പ്രത്യേക സന്തോഷവും അഭിമാനവും ഉള്ള കാര്യമാണ്. അത്തരം ഒരു ഡിജിറ്റൈസേഷൻ പദ്ധതിക്ക് ഗ്രന്ഥപ്പുരയുടെ സന്നദ്ധപ്രവർത്തകനായ കണ്ണൻ ഷണ്മുഖം മാഷിൻ്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. കൊല്ലം പട്ടണത്തിനടുത്ത് പെരിനാട് എന്ന സ്ഥലത്തുള്ള സി.കെ.പി. വിലാസം ഗ്രന്ഥശാലയിൽ ഡിജിറ്റൈസേഷനു യോഗ്യമായ പുരാശേഖരം കണ്ണൻ ഷണ്മുഖം മാഷ് കുറച്ച് നാൾ മുൻപ് കണ്ടെടുക്കയും അത് എന്നെ അറിയിക്കയും ചെയ്തിരുന്നു. ഈയടുത്ത് തിരുവനന്തപുരത്ത് നമ്മൾ ഡിജിറ്റൈസേഷൻ സെൻ്റർ…