Author: shijualex
-
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറിയിലെ കേരളരേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി
ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ്റെ, കേരളരേഖകൾ ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കുന്ന പദ്ധതിയായ, ഗ്രന്ഥപ്പുര സംരംഭവും മദ്രാസ് യൂണിവേഴ്സിറ്റി മലയാള വിഭാഗവും ചേർന്ന് മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറിയിലെ കേരള രേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്കു തുടക്കം കുറിച്ചു. ഇന്നലെ (ഏപ്രിൽ 24, 2025) മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ വെച്ചു പദ്ധതിക്കു തുടക്കം കുറിക്കുന്ന ചടങ്ങിൽ മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗം അദ്ധ്യക്ഷൻ പ്രൊഫസർ ഡോ. പി.എം. ഗിരീഷ്, മലയാളവിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ഒ.കെ. സന്തോഷ്, മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രേറിയൻ…
-
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും ഇൻഡിക്ക് ഡിജിറ്റൽ ആക്കൈവ് ഫൗണ്ടേഷനും ധാരണപത്രത്തിൽ ഒപ്പിട്ടു
കേരളരേഖകളുടെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ ശ്രദ്ധിക്കുന്ന ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷനും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും തമ്മിൽ ഫൗണ്ടേഷൻ്റെ കീഴിലുള്ള ഗ്രന്ഥപ്പുര പദ്ധതിയുമായി സഹകരിക്കുന്നതിന് ധാരണപത്രം ഒപ്പിട്ടു. ഇതനുസരിച്ച്, ആദ്യഘട്ടത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മലയാള വിഭാഗത്തിലെ പത്തു വിദ്യാർഥികൾക്ക് ഇൻ്റേൺഷിപ്പ് സൗകര്യമൊരുക്കുന്നതിന് ഫൗണ്ടേഷനുമായി ധാരണയിൽ എത്തി. കേരളവുമായി ബന്ധപ്പെട്ട പ്രാധാന്യമുള്ള രേഖകൾ ഡിജിറ്റൈസേഷനിലൂടെ വീണ്ടെടുത്ത് സംരക്ഷിക്കുന്ന ഗ്രന്ഥപ്പുര ഡിജിറ്റൈസേഷൻ പദ്ധതിയിൽ നേരിട്ടു പങ്കാളികളാവാൻ വിദ്യാർത്ഥികൾക്ക് ഇതിലൂടെ അവസരം ലഭിക്കുകയാണ്. ഗ്രന്ഥപ്പുര ഡിജിറ്റൈസേഷൻ പദ്ധതിയിലൂടെ ഇതിനകം നാലായിരത്തിൽ പരം…