മാതൃഭൂമി ദിനപ്പത്രം - തിരുവനന്തപുരം എഡീഷൻ - 2024 ഓഗസ്റ്റ് 24, ശനിയാഴ്ച
https://newspaper.mathrubhumi.com/thiruvananthapuram/news/thiruvananthapuram-1.9839005
തിരുവനന്തപുരം: കേരള രേഖകൾ ഡിജിെറ്റെസ് ചെയ്ത് സംരക്ഷിക്കുന്ന ഗ്രന്ഥപ്പുര എന്ന സന്നദ്ധസംഘടനയുടെ സംസ്ഥാനത്തെ ആദ്യകേന്ദ്രം തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങുന്നു.
പി.ഗോവിന്ദപ്പിള്ളയുടെ സ്മാരകമായി സുഭാഷ് നഗറിലെ വസതിയിൽ പ്രവർത്തിക്കുന്ന പി.ഗോവിന്ദപ്പിള്ള റഫറൻസ് ലൈബ്രറിയിലാണ് കേന്ദ്രം പ്രവർത്തനം തുടങ്ങുന്നത്. ഇതിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഗ്രന്ഥപ്പുര' ഇതിനകം ആയിരക്കണക്കിന് കേരള രേഖകൾ ഡിജിെറ്റെസ്‌ചെയ്തു കഴിഞ്ഞു. പി.ഗോവിന്ദപ്പിള്ളയുടെ ശേഖരത്തിലെ രേഖകൾ ഡിജിെറ്റെസ് ചെയ്തുകൊണ്ടാണ് തിരുവനന്തപുരം കേന്ദ്രം പ്രവർത്തനം തുടങ്ങുന്നത്.
ഒപ്പം മറ്റിടങ്ങളിൽ നിന്ന് ലഭിക്കുന്ന രേഖകളെല്ലാം ഡിജിറ്റലായി സംരക്ഷിക്കുന്ന പ്രവർത്തനം ഏറ്റെടുക്കും.
ആർ.പാർവതീദേവി, എം.ജി.രാധാകൃഷ്ണൻ, ഗ്രന്ഥപ്പുര കോഡിനേറ്റർ ഷിജു അലക്‌സ് എന്നിവർ പങ്കെടുക്കും. രേഖകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിരൂപകൻ ഡോ. പി.കെ.രാജശേഖരൻ ചർച്ച നയിക്കും.