ദ്രാവിഡ ചതുർഭാഷാ നിഘണ്ടു ‘സമം’ ഇനി ഓൺലൈനിൽ
ബെംഗളൂരു: മലയാളത്തിൽ ഒരുവാക്ക് തിരഞ്ഞാൽമതി, അതിന്റെ തമിഴ്, തെലുഗു, കന്നഡ അർഥങ്ങൾ മുന്നിൽ തെളിയും. ‘സമം’ ഓൺലൈൻ നിഘണ്ടുവാണ് വാക്കുകളുടെ നാലുഭാഷകളിലെ അർഥം ഒറ്റക്ലിക്കിൽ കൺമുന്നിലെത്തിക്കുന്നത്. ‘ഞാറ്റ്യേല ശ്രീധരന്റെ ദ്രാവിഡഭാഷാ പദപരിചയത്തിന്റെ’ ഓൺലൈൻ രൂപമാണിത്.

