
ഭാഷയുടെ ഓളപ്പരപ്പിൽ ഇവർ
ആയിരക്കണക്കിന് ഇംഗ്ലീഷ് വാക്കുകളുടെ അർഥം മലയാളത്തിൽ ഒറ്റക്ലിക്കിൽ ലഭ്യമാക്കുന്ന ഓളം ഇന്റർനെറ്റ് നിഘണ്ടുവിന്റെ സ്രഷ്ടാവായ കൈലാഷ്‌നാഥ്, സംക്ഷേപ വേദാർഥംപോലുള്ള പ്രാചീനഗ്രന്ഥങ്ങൾ ഉൾപ്പെടെ മലയാളത്തിലെ പുസ്തകക്കൂമ്പാരത്തെ ഡിജിെറ്റെസ് ചെയ്യാൻ അശ്രാന്തപരിശ്രമം നടത്തുന്ന ഷിജു അലക്സ്, മാതൃഭാഷയോടുള്ള സ്നേഹംകൊണ്ടുമാത്രം ഇവരോട് കൈകോർത്ത ജിസോ ജോസ് -ഈ ടെക്കികൾ ഭാഷയ്ക്ക് ചെയ്യുന്ന സേവനങ്ങൾ ഒരിക്കലും അവഗണിക്കാനാവില്ല

