കേരളരേഖകളുടെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ ശ്രദ്ധിക്കുന്ന ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷനും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും തമ്മിൽ ഫൗണ്ടേഷൻ്റെ കീഴിലുള്ള ഗ്രന്ഥപ്പുര പദ്ധതിയുമായി സഹകരിക്കുന്നതിന് ധാരണപത്രം ഒപ്പിട്ടു.

ഇതനുസരിച്ച്, ആദ്യഘട്ടത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മലയാള വിഭാഗത്തിലെ പത്തു വിദ്യാർഥികൾക്ക് ഇൻ്റേൺഷിപ്പ് സൗകര്യമൊരുക്കുന്നതിന് ഫൗണ്ടേഷനുമായി ധാരണയിൽ എത്തി. കേരളവുമായി ബന്ധപ്പെട്ട പ്രാധാന്യമുള്ള രേഖകൾ ഡിജിറ്റൈസേഷനിലൂടെ വീണ്ടെടുത്ത് സംരക്ഷിക്കുന്ന ഗ്രന്ഥപ്പുര ഡിജിറ്റൈസേഷൻ പദ്ധതിയിൽ നേരിട്ടു പങ്കാളികളാവാൻ വിദ്യാർത്ഥികൾക്ക് ഇതിലൂടെ അവസരം ലഭിക്കുകയാണ്.

ഗ്രന്ഥപ്പുര ഡിജിറ്റൈസേഷൻ പദ്ധതിയിലൂടെ ഇതിനകം നാലായിരത്തിൽ പരം കേരളരേഖകളിലെ നാലു ലക്ഷത്തിലേറെ പേജുകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിച്ചിട്ടുണ്ട്. ഇത് സൗജന്യമായി പൊതുസമൂഹത്തിന് ലഭ്യമാണ് എന്ന പ്രത്യേകതയും ഉണ്ട്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസും ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ ഡയറക്ടർ ഷിജു അലക്സും ധാരണാപത്രത്തിൽ ഒപ്പിട്ടു. മലയാള വിഭാഗം കോഡിനേറ്റർ സിൻ്റൊ കോങ്കോത്ത് എ., കൊല്ലം പ്രാക്കുളം ഗവ. സ്കൂൾ ഹെഡ്മാസ്റ്റർ കണ്ണൻ ഷണ്മുഖം, ഡോ. ടി. വിവേകാനന്ദൻ, ഫാ. ടെജി കെ. തോമസ്, ഡോ. സി.വി. സുധീർ, സരിത കെ.എസ്. എന്നിവർ സംസാരിച്ചു.
ചടങ്ങിൻ്റെ ചില ഫോട്ടോകൾ
















ഇത് സംബന്ധിച്ച്, തൃശൂർ ജില്ലയിലുള്ള പത്രങ്ങളിൽ 2024 നവംബർ 13നു വന്ന ചില വാർത്തകളുടെ ഫോട്ടോകൾ



Leave a Reply